നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് വീണ് അപകടം; 6 മരണം (വീഡിയോ)

നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് വീണ് അപകടം; 6 മരണം (വീഡിയോ)

നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക്‌ഓഫിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പൊഖാറയിലേക്കുള്ള വിമാനത്തില്‍ എയര്‍ക്യുമാരടക്കം 19 പേര്‍ ഉണ്ടായിരുന്നതെന്ന് ടിഐഎ വക്താവ് പ്രേംനാഥ് താക്കൂര്‍ പറഞ്ഞു.

പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. അപകടസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

TAGS : NEPAL | FLIGHT | ACCIDENT
SUMMARY : Accident during take off; The plane crashed in Nepal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *