പാരാഗ്ലൈഡിങ്ങിനിടെ അപകടം; യുവതിയും പരിശീലകനും മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ അപകടം; യുവതിയും പരിശീലകനും മരിച്ചു

ഗോവയില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. വടക്കൻ ഗോവയിലാണ് അപകടം ഉണ്ടായത്. പുനെ സ്വദേശിയും ഇൻസ്ട്രക്ടറുമാണ് അപകടത്തില്‍ മരിച്ചത്. വടക്കൻ ഗോവയിലെ കേറി വില്ലേജിലാണ് അപകടം ഉണ്ടായത്. പുനെ സ്വദേശിയും ഇരുപത്തിയേഴുകാരിയുമായ ശിവാനി ഡാബ്ലെ, ഇൻസ്ട്രക്ടറും നേപ്പാള്‍ സ്വദേശിയുമായ സുമാലി നേപ്പാളി (26) എന്നിവരാണ് മരിച്ചത്.

പാറക്കെട്ടില്‍ നിന്ന് പറന്നുയർന്ന ഉടൻ പാരാഗ്ലൈഡർ നദിക്ക് സമീപത്തേക്ക് നീങ്ങി മലയിടുക്കിലേക്ക് വീണാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകടത്തില്‍പെട്ടവർ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടിരുന്നു.

TAGS : LATEST NEWS
SUMMARY : Accident while paragliding; The woman and the trainer died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *