ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്തണം: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്തണം: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്ത് നൽകി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിയന്ത്രണമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾ സിനിമകളെ ദോഷകരമായി ബാധിക്കുന്നെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നുവെന്നുമുള്ള വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

നിർമാതാക്കളുടെ സംഘടനയാകും അക്രെഡിറ്റേഷന്‍ നൽകുക. കേന്ദ്ര സർക്കാരിൻ്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കായിരിക്കും അക്രഡിറ്റേഷൻ ലഭിക്കുക. അക്രെഡിറ്റേഷനായി മാധ്യമസ്ഥാപനത്തിൻ്റെ രജിസ്ട്രേഷൻ വിവരങ്ങൾ, ജിഎസ്ടി വിവരങ്ങൾ എന്നിവ പിആർഓയുടെ കവർ ലെറ്ററോടൊപ്പം അപേക്ഷ സമർപ്പിക്കണം. ജൂലൈ 24വരെ  അസോസിയേഷൻ അപേക്ഷ സ്വീകരിക്കും.

അക്രെഡിറ്റേഷൻ ഇല്ലാത്തവർക്ക് നിർമാതാക്കളാരും തന്നെ പ്രൊമോഷന് വേണ്ടി പണം നൽകില്ല എന്നും, അവരെ പത്രസമ്മേളനത്തിന് ഉൾപ്പെടുത്താൻ പറ്റില്ല എന്നും, ഒരു ആർട്ടിസ്റ്റും, ഒരു ടെക്സനീഷ്യനും അക്രെഡിറ്റേഷൻ ഇല്ലാത്തവരുമായി സഹകരിക്കില്ല എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനൻ പറഞ്ഞു. ഇതാരെയും ഉപദ്രവിക്കാനുള്ളതല്ല എന്നും, മാധ്യമങ്ങളെ തിരിച്ചറിയാനുള്ള ഉപാധിയാണെന്നും സന്ദീപ് സേനൻ കൂട്ടിച്ചേർത്തു.
<BR>
TAGS : CINEMA | FEFKA | KERALA
SUMMARY : Accreditation should be instituted for online media: Film Producers Association

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *