ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002ല്‍ വള്ളിക്കുന്നം കാമ്പിശേരിയില്‍ യുവതിയെ കുത്തികൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച്‌ വരികയായിരുന്നു.

ഈ മാസം എട്ടിനാണ് പ്രിൻസ് പരോളിലിറങ്ങിയത്. ജനുവരി 25ന് തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ ഹാജരാകേണ്ടതായിരുന്നു. പരോള്‍ കാലാവധി അവസാനിച്ചിട്ടും ജയിലില്‍ എത്താത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

TAGS : LATEST NEWS
SUMMARY : A murder convict who was paroled from prison hanged himself inside his house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *