മദ്രസകൾക്കെതിരായ നടപടി ഭരണഘടനാ വിരുദ്ധം, മതധ്രുവീകരണം ഉണ്ടാക്കും, ഉടന്‍ പിന്‍വലിക്കണം: സിപിഎം

മദ്രസകൾക്കെതിരായ നടപടി ഭരണഘടനാ വിരുദ്ധം, മതധ്രുവീകരണം ഉണ്ടാക്കും, ഉടന്‍ പിന്‍വലിക്കണം: സിപിഎം

തിരുവനന്തപുരം: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നടപടി ഭരണഘടനാ വിരുദ്ധമെന്നും ഇത് മതധ്രുവീകരണം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ മദ്രസ പഠനം പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. കേരളത്തിൽ അങ്ങനെയല്ല. അതുകൊണ്ട് കേരളത്തെ ബാധിക്കില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. പ്രതിഷേധം വസ്തുതാപരമാണ്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകും. മതപഠനം പീഡനമാണെന്ന പ്രചാരണം തെറ്റാണ്.

കേരളത്തിൽ മദ്രസകൾക്ക് ഗ്രാൻഡ് നൽകുന്നില്ല. ഇതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
<BR>
TAGS :  CPM | MADRASA | M V GOVINDAN
SUMMARY : Action against madrassas unconstitutional, should be withdrawn immediately: CPM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *