മുഖ്യമന്ത്രിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതം; പാർട്ടി സിദ്ധരാമയ്യക്കൊപ്പമെന്ന് ശിവകുമാർ

മുഖ്യമന്ത്രിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതം; പാർട്ടി സിദ്ധരാമയ്യക്കൊപ്പമെന്ന് ശിവകുമാർ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ അനുമതി രാഷ്ട്രീയ പ്രേരിതമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. പാർട്ടി സിദ്ധരാമയ്യക്കൊപ്പം നിൽക്കുമെന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ചിലരുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്.

ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കഴിയില്ല. സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാർട്ടി അദ്ദേഹത്തിന് ഒപ്പം നിലകൊളളുമെന്നും ശിവകുമാർ വിശദീകരിച്ചു.

അതേസമയം മൈസുരു അർബൻ ഡവലപ്മെന്‍റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതിക്കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു. ഈ നീക്കം നേരത്തെ പ്രതീക്ഷിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും പരീക്ഷിച്ചത്

ഇവിടെയും പരീക്ഷിക്കുന്നു. ഭരണഘടന വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. അതിന് പാർട്ടി തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Action against cm siddaramiah just a political gimmick says dk

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *