നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണ ക്യാമ്പെയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ഗരുഡന്‍, ഒരു യമണ്ടന്‍ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷന്‍ അടക്കം നിരവധി ഹിറ്റ്‌ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നാല് സിനിമകള്‍ സംവിധാനം ചെയ്തു. അശ്വാരൂഢന്റെ തിരക്കഥയില്‍ പങ്കാളിയാണ്.

TAGS : ACTOR MAHESH | BJP
SUMMARY : Actor and director Mahesh has joined the BJP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *