നടന്‍ ബാല അറസ്റ്റില്‍; നടപടി മുന്‍ ഭാര്യയുടെ പരാതിയില്‍

നടന്‍ ബാല അറസ്റ്റില്‍; നടപടി മുന്‍ ഭാര്യയുടെ പരാതിയില്‍

കൊച്ചി: നടൻ ബാലയെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന മുന്‍ ഭാര്യയുടെ പരാതിയിലാണ് നടപടി. മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരും അറസ്റ്റിലായി.

ശാരീരികമായി തന്നെ പലപ്പോഴും ഉപദ്രവിച്ചു എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ പലപ്പോഴും അപമാനിക്കാൻ ശ്രമിച്ചു എന്നും പലപ്പോഴായി ഭാര്യ പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിലൂടെയായിരുന്നു പ്രതികരണം. തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. കുട്ടികളോട് ക്രൂരത കാട്ടൽ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികള്‍ അടക്കം പോലീസിന് ലഭിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ബാലയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS : ACTOR BALA | ARRESTED
SUMMARY : Actor Bala arrested. The action is on the complaint of the ex-wife

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *