നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: മുൻ ഭാര്യ നല്‍കിയ പരാതിയില്‍ നടൻ ബാലയ്ക്ക് കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. സമൂഹമാധ്യമങ്ങളില്‍ ഭാര്യക്കും മകള്‍ക്കും എതിരായ പ്രചരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നുമാണ് ബാല കോടതിയില്‍ വാദിച്ചത്.

കടവന്ത്ര പോലീസാണ് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് ഇന്ന് പുലർച്ചെ ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു പോലീസ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. ബാല നീതി നിയമപ്രകാരവും ബാലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസില്‍ പ്രതികളാണ്.

ഐ പി സി 354 അനുസരിച്ച്‌ സ്ത്രീത്വത്തെ അപമാനിച്ചതിനും ഐ പി സി 406 അനുസരിച്ച്‌ മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 വകുപ്പുകള്‍ അനുസരിച്ചാണ് നടൻ ബാലക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബാലക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

TAGS : ACTOR BALA | BAIL
SUMMARY : Actor Bala granted bail with conditions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *