രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്. ദർശനെ ചൊവ്വാഴ്ച രാത്രിയോടെ ബെള്ളാരി ജില്ലാ ജയിലിലേക്കാണ് മാറ്റുക. ജയിലിൽ നടന് പ്രത്യേക പരിഗണന ലഭിച്ചുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി.

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്നാണ് മാറ്റം. കൂട്ടുപ്രതികളെ ധാർവാഡ്, ശിവമോഗ, ബെളഗാവി, വിജയപുര സെൻട്രൽ ജയിലുകളിലേക്കും മാറ്റും. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ ഉൾപ്പടെ മൂന്ന് പ്രതികൾ പരപ്പന അഗ്രഹാര ജയിലിൽ തുടരും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശ പ്രകാരം ദർശനെ ജയിൽ മാറ്റാനുള്ള നടപടികൾ ജയിൽ വകുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. പരപ്പന അഗ്രഹാര ജയിലിൽ ദർശന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ പുറത്തു വന്നതിനെ തുടർന്നായിരുന്നു നടപടി.

രണ്ട് ഗുണ്ടാ തലവന്മാർക്കൊപ്പം ചായയും സിഗരറ്റുമായി ജയിൽ വളപ്പിൽ കസേരയിട്ടിരുന്ന് സംസാരിക്കുന്ന ദർശന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. തുടർന്ന് ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ജയിലർ, സൂപ്രണ്ട് ഉൾപ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പരപ്പന അഗ്രഹാര ജയിലിന് പരിസരം ജനവാസ കേന്ദ്രമായതിനാൽ ജയിലിൽ ജാമറിന്റെ ഫ്രീക്വൻസി കൂട്ടാനാവില്ലെന്നും ഇത് പ്രതികൾ മുതലെടുക്കുകയാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞിരുന്നു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor darshan shifted to bellary jail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *