നടൻ ദർശന്റെ അറസ്റ്റ്‌; ആരാധകൻ ആത്മഹത്യ ചെയ്തു

നടൻ ദർശന്റെ അറസ്റ്റ്‌; ആരാധകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ നടൻ ദർശൻ അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകൻ ജീവനൊടുക്കി. ചന്നപട്ടണ താലൂക്കിലെ മലനാടോടി ഗ്രാമത്തിൽ നിന്നുള്ള ഭൈരേഷ് (35) ആണ് മരിച്ചത്. സമീപത്തെ അഴുക്കുച്ചാലിലാണ് ഭൈരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭൈരേഷ് ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദർശന്റെ അറസ്റ്റിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭൈരേഷ് വിഷാദ അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: SUICIDE| DARSHAN THOOGUDEEPA
SUMMARY: Actor darshans fan commits suicide after his arrest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *