രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ശസ്ത്രക്രിയ മാറ്റിവെച്ചു

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ശസ്ത്രക്രിയ മാറ്റിവെച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ നട്ടെല്ല് ശസ്ത്രക്രിയ മാറ്റിവെച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, ശസ്ത്രക്രിയ അനുവാര്യമാണെന്നും കാട്ടി നടന് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡിസംബർ 11ന് ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു ജാമ്യവ്യവസ്ഥയിൽ നടൻ കോടതിയെ അറിയിച്ചിരുന്നത്.

കെംഗേരി ബിജിഎസ് ആശുപത്രിയിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്. രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെ തുടർന്നാണ് ശസ്ത്രക്രിയ മാറ്റിയതെന്ന് ബിജിഎസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. രക്തസമ്മർദ്ദം സാധാരണ നിലയിലായതിനു ശേഷമേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്നും രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തിയേക്കുമെന്നും ഡോക്ടർമാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ശസ്ത്രക്രിയ നടത്തിയാൽ, ആരോഗ്യം വീണ്ടെടുക്കാൻ കുറഞ്ഞത് 3-4 മാസമെങ്കിലും വേണ്ടിവരും. അതുവരെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെച്ചു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Darshan’s surgery postponed due to fluctuation in blood pressure

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *