നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്

നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്

തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ദിലീപ് ശങ്കർ മുറിയില്‍ തലയിടിച്ചാണ് വീണതെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതാകമെന്ന് പോലീസ് സംശയിക്കുന്നു. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തി. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

ഹോട്ടല്‍ ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർന്ന് നടപടികള്‍ സ്വീകരിക്കും. ഇന്നലെയാണ് സിനിമാ – സീരിയല്‍ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണു ദിലീപ് ശങ്കർ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ദുർഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാർ മുറി തുറന്നു നോക്കി. ഇതോടെയാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്താണു ദിലീപ് ശങ്കറിന്റെ വീട്. സീരിയല്‍ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളില്‍‌ പലരും വിളിച്ചിട്ടും ദിലീപ് ശങ്കർ ഫോണെടുത്തിരുന്നില്ലെന്നും സീരിയല്‍ സംവിധായകൻ പറഞ്ഞിരുന്നു.

TAGS : LATEST NEWS
SUMMARY : Actor Dilip Shankar’s death is not suicide, says police

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *