ഇനിമുതൽ രവി മോഹൻ; ഔദ്യോഗികമായി പേരുമാറ്റി നടൻ ജയം രവി

ഇനിമുതൽ രവി മോഹൻ; ഔദ്യോഗികമായി പേരുമാറ്റി നടൻ ജയം രവി

ചെന്നൈ: തമിഴ് നടൻ ജയം രവി പേരുമാറ്റി. രവി മോഹൻ എന്നാണ് ഔദ്യോഗികമായി പേര് മാറ്റിയിരിക്കുന്നത്. നിത്യ മേനോൻ്റെ കൂടെയുള്ള വരാനിരിക്കുന്ന ചിത്രമായ കാതലിക്ക നേരമില്ലൈ പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് നടന്റെ പ്രഖ്യാപനം. ഇനി മുതൽ തന്നെ രവി മോഹൻ എന്ന് വിളിച്ചാല്‍ മതിയെന്ന് നടൻ ആരാധകരോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടൻ പങ്കുവച്ചത്.

ആദ്യമായി നായകവേഷത്തിലെത്തിയ ജയം എന്ന ചിത്രത്തിന്‍റെ വിജയത്തോടെയാണ് ജയം രവി എന്ന പേര് നടന് ലഭിച്ചത്. ഇത് പിന്നീട് സിനിമാമേഖലയും ആരാധകരും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. തന്റെ ഫാന്‍ ക്ലബുകള്‍ കൂട്ടിയിണക്കി രവി മോഹന്‍ ഫാന്‍സ് ഫൗണ്ടേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പേര് മാറ്റിയതിനൊപ്പം ‘രവി മോഹന്‍ സ്റ്റുഡിയോസ്’ എന്ന പേരില്‍ പുതിയ സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ച വിവരവും നടൻ അറിയിച്ചു.

 

 

ഈ പോസ്റ്റ് Instagram-ൽ കാണുക

 

Ravi Mohan ഒരു പോസ്‌റ്റ് പങ്കിട്ടു (@jayamravi_official)

TAGS: CINEMA | JAYAM RAVI
SUMMARY: Actor Jayam ravi changes name as Ravi Mohan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *