താര സംഘടനയായ അമ്മയില്‍ അംഗത്വം എടുത്ത് നടൻ കമലഹാസൻ

താര സംഘടനയായ അമ്മയില്‍ അംഗത്വം എടുത്ത് നടൻ കമലഹാസൻ

മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അംഗത്വം സ്വീകരിച്ച്‌ കമലഹാസൻ. മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായാണ് നടനും അമ്മയിലെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് കമല്‍ഹാസന് മെമ്പര്‍ഷിപ്പ് നല്‍കിയത്. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവച്ചത്.

‘അമ്മ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമലഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്’ എന്ന കുറിപ്പോടെയാണ് കമലിന് മെമ്പര്‍ഷിപ്പ് നല്‍കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബുരാജും അന്‍സിബയും സിദ്ദിഖിനൊപ്പമുണ്ടായിരുന്നു. ‘ഇന്ത്യന്‍ 2’വിന്റെ പ്രചരണത്തിന്റെ ഭാഗമായി താരം കൊച്ചിയില്‍ എത്തിയപ്പോഴാണ് മെമ്പര്‍ഷിപ്പ് സമ്മാനിച്ചത്.

TAGS : AMMA | KAMAL HASSAN | ENTERTAINMENT
SUMMARY : Actor Kamal Haasan joined Amma

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *