നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു

നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു

ബെംഗളൂരു: കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെയാണ് ഇന്ന് മരണം സംഭവിച്ചത്.

ബെംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ രാവിലെ ഏഴ് മണിയോടെയാണ് സരോജ വിടവാങ്ങിയത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് അവർ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ആരോഗ്യനില കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരം.

സിനിമ രംഗത്തെ പല പ്രമുഖരും സുധീപിന്‍റെ അമ്മയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. കന്നഡ സിനിമ ലോകത്തെ പ്രധാന താരമാണ് കിച്ച സുദീപ് അവസാന നിമിഷങ്ങളില്‍ ആശുപത്രിയില്‍ അമ്മയുടെ അരികിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

TAGS : KICHA SUDEEP | MOTHER | PASSED AWAY
SUMMARY : Actor Kicha Sudeep’s mother passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *