നടൻ മദനൂർ മനു പീഡനക്കേസിൽ അറസ്റ്റിൽ

നടൻ മദനൂർ മനു പീഡനക്കേസിൽ അറസ്റ്റിൽ

ബെംഗളൂരു : കന്നഡ സീരിയൽ നടനും ഹാസ്യതാരവുമായ നടൻ മദനൂർ മനു ലൈംഗികപീഡനക്കേസിൽ അറസ്റ്റിൽ. ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽനടി നൽകിയ പരാതിയിൽ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പോലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്. തുടർന്ന് ഒളിവിൽപ്പോകാൻശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കന്നഡ സീരിയൽനടനായും ഹാസ്യതാരമായും പേരെടുത്തയാളാണ് മദനൂർ മനു. കോമഡി കിലാഡിഗളു എന്ന ടിവി ഷോയിൽ ജനപ്രീതിനേടി. ‘കുലദല്ലി കീള്യാവുദോ’ എന്ന സിനിമയിലെ പ്രധാന നടനാണ് മനു. ഈ ചിത്രം = റിലീസ്ചെയ്യാനിരിക്കെയാണ് അറസ്റ്റ്.
<BR>
TAGS : SEXUAL ASSULT CASE, ARRESTED,
SUMMARY : Actor Madanur Manu arrested in rape case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *