നടൻ നിർമൽ വി ബെന്നി അന്തരിച്ചു

നടൻ നിർമൽ വി ബെന്നി അന്തരിച്ചു

കൊച്ചി:  ചലച്ചിത്രനടൻ നിർമൽ വി ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ മരണ വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയുമാണ് നിർമൽ ബെന്നി കരിയർ ആരംഭിച്ചത്. 2012 -ൽ നവാഗതർക്ക് സ്വാഗതം എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തെത്തി. ആമേനിലെ കൊച്ചച്ചന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. സഞ്ജയ് പടിയൂരിന്റെ ദൂരം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു
<BR>
TAGS : OBITUARY

SUMMARY : Actor Nirmal V Benny passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *