ഷൂട്ടിംഗിനിടെ സഹതാരത്തോട് മോശമായി പെരുമാറി; നടൻ പ്രശാന്ത് ബെഹ്‌റ പിടിയിൽ

ഷൂട്ടിംഗിനിടെ സഹതാരത്തോട് മോശമായി പെരുമാറി; നടൻ പ്രശാന്ത് ബെഹ്‌റ പിടിയിൽ

ഹൈദരാബാദ്: സഹതാരമായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തെലുങ്ക് യൂട്യൂബറും നടനുമായ പ്രശാന്ത് ബെഹ്‌റ പിടിയിൽ. വെബ് സീരീസിനിടെ മോശമായി പെരുമാറിയെന്ന 32 കാരിയായ യുവതിയുടെ പരാതിയിലാണ് ജൂബിലി പോലീസ് കേസെടുത്തിരിക്കുന്നത്.

പെള്ളിവാരമണ്ടി എന്ന വെബ്‌സീരിസിനിടെ പ്രസാദ് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. തുടർന്ന് വെബ് സീരിസിൽ നിന്നും യുവതി വിട്ടുമാറി. എന്നാൽ പിന്നീട് പ്രസാദ് മാപ്പുപറയുകയും യുവതിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മെക്കാനിക്ക് എന്ന വെബ്‌സീരീസിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

ഈ സീരിസിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചും പ്രസാദ് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസാദിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് പറഞ്ഞു.

TAGS: NATIONAL | ARREST
SUMMARY: Actor prashant behra arrested over rape charges

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *