ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി നടൻ പ്രഥം

ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി നടൻ പ്രഥം

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി കന്നഡ ബിഗ് ബോസ് സീസൺ 4 വിജയിയും നടനുമായ പ്രഥം. ദർശൻ്റെ അറുപതോളം ആരാധകർക്കെതിരെയാണ് പരാതി നൽകിയത്. ഹോട്ടലിൽ വെച്ച് ദർശന്റെ ആരാധകർ തന്നെ അപമാനിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പ്രഥം പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 10.58 ഓടെയാണ് സംഭവം. സംഭവത്തിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസവും തനിക്ക് സമാനമായ സാഹചര്യം നേരിടേണ്ടി വന്നിരുന്നുവെന്നും എന്നാൽ പോലീസിൽ പരാതി നൽകിയില്ലെന്നും പ്രഥം പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ തെളിവും താരം പോലീസിനി കൈമാറി.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Pratham files complaint against Darshan’s fans

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *