ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാറിനെ നിയമിച്ചു

ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാറിനെ നിയമിച്ചു

കൊച്ചി: ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. പ്രേംകുമാര്‍ നിലവില്‍ വൈസ് ചെയര്‍മാനാണ്. ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രഞ്ജിത്ത് രാജിവച്ച സാഹചര്യത്തിലാണ് പ്രേംകുമാറിന് അധിക ചുമതല നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. സാംസ്കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്.

പലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് രഞ്ജിത് അപമര്യാദയായി പെരുമാറിയതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം, സിനിമ കോണ്‍ക്ലേവ്, ഐഎഫ്‌എഫ്‌കെ ഉള്‍പ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിനു മുന്നിലുള്ളത്.

TAGS: PREM KUMAR | FILM ACADEMY
SUMMARY: Actor Prem Kumar has been appointed as the interim chairman of the Film Academy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *