നടൻ സെയ്ഫ് അലിഖാന് മോഷ്ടാവിന്റെ കുത്തേറ്റു; ആറ് മുറിവുകൾ, അടിയന്തര ശസ്ത്രക്രിയ

നടൻ സെയ്ഫ് അലിഖാന് മോഷ്ടാവിന്റെ കുത്തേറ്റു; ആറ് മുറിവുകൾ, അടിയന്തര ശസ്ത്രക്രിയ

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ മുംബയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെയ്ഫ് അലി ഖാന് ആറ് മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിൽ രണ്ടെണ്ണം ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കി. നടനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാൻ താമസിച്ചിരുന്നത്. അവിടേക്ക് കടന്നുകയറിയ അജ്ഞാതൻ വേലക്കാരിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. അയാളോട് സംസാരിക്കുന്നതിനിടെ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് മുംബൈ പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. മോഷണശ്രമം സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
<BR>
TAGS : SAIF ALI KHAN | STABBED
SUMMARY : Actor Saif Ali Khan stabbed by thief; Six wounds, emergency surgery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *