കന്നഡ ന‍ടൻ സരി​ഗമ വിജി അന്തരിച്ചു

കന്നഡ ന‍ടൻ സരി​ഗമ വിജി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ ന‍ടൻ സരിഗമ വിജി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് യശ്വന്ത്പുരത്തെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം മണിപ്പാലിൽ ചികിത്സയിലായിരുന്നു. ഇതിനിടെ അവയവങ്ങൾ തകരാറിലാകയായിരുന്നു. ഏറെ നാളായി ഐസിയുവിലായിരുന്നു താരം. ചാമരാജ്പേട്ടിൽ വ്യാഴാഴ്ചയാണ് സംസ്കാരം. രണ്ടു മക്കൾക്കൊപ്പമാണ് വിജി കഴിഞ്ഞിരുന്നത്.

കന്നഡ സിനിമ മേഖലയിലെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 1980ൽ കരിയറിന് തുടക്കമിട്ട ആർ. വിജയകുമാർ എന്ന സരി​ഗമ വിജി മുന്നൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. അഭിനേതാവ് എന്നതിനപ്പുറം തിരക്കഥ രചനയിലും താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 80 ചിത്രങ്ങളിൽ സഹസംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. 2,400 എപ്പിസോഡുകളുള്ള ടെലിവിഷൻ ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

TAGS: KARNATAKA | SARIGAMA VIJI
SUMMARY: Senior Kannada actor Sarigama viji passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *