ആരോഗ്യവാനായി തിരിച്ചെത്തും; കാൻസർ മുക്തനായി നടൻ ശിവരാജ് കുമാർ

ആരോഗ്യവാനായി തിരിച്ചെത്തും; കാൻസർ മുക്തനായി നടൻ ശിവരാജ് കുമാർ

ബെംഗളൂരു: കാൻസറിൽ നിന്ന് രോഗമുക്തി നേടിയ വിവരം വെളിപ്പെടുത്തി കന്നഡ നടൻ ശിവരാജ് കുമാർ. യുഎസിലെ ചികിത്സയ്ക്ക് ശേഷം താൻ കാൻസർ വിമുക്തനായെന്ന് പുതുവത്സര സന്ദേശത്തിലാണ് താരം വെളിപ്പെടുത്തിയത്. ഫ്ലോറിഡയിൽവെച്ചായിരുന്നു നടന്ന ശസ്ത്രക്രിയ. കാൻസറിനോടുള്ള തൻ്റെ പോരാട്ടത്തിൽ പിന്തുണ നൽകിയ ആരാധകർക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ടീമിനും അദ്ദേഹം നന്ദി പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചായിരുന്നു ശിവരാജ്കുമാർ മൂത്രാശയ അർബുദത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടർന്ന് കീമോതെറാപ്പി ചെയ്തു. ചികിത്സയ്‌ക്കിടെ തന്നോടൊപ്പം നിന്നവർക്കും ഒപ്പമുണ്ടായിരുന്ന ഭാര്യ ഗീതയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു. പൂർണ ശക്തനായി തിരിച്ചുവരുമെന്നും ശിവരാജ്കുമാർ കൂട്ടിച്ചേർത്തു.

 

TAGS: KARNATAKA | SHIVARAJ KUMAR
SUMMARY: Actor Shivaraj Kumar recovers from cancer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *