ലൈംഗികാരോപണം; യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു

ലൈംഗികാരോപണം; യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു

തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് യുവനടി പരാതി നൽകിയത്. പരാതി പ്രത്യേക സംഘത്തിന് കൈമാറും. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് യുവ നടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് അമ്മക്ക് അയച്ച കത്തിലുള്ളത്.

നടൻ സിദ്ദിഖിൽനിന്നും വർഷങ്ങൾക്കു മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

TAGS: KERALA | RAPE | SIDDIQUE
SUMMARY: Actor siddique booked on rape charges

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *