ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന് നടന്‍ സിദ്ദിഖ്

ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന് നടന്‍ സിദ്ദിഖ്

കൊച്ചി: ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം ഇ-മെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തെ സിദ്ദിഖ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എസ്‌ഐടി ഇതുവരെ നോട്ടീസ് നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവില്‍ ആയിരുന്ന സിദ്ദിഖിന് സെപ്റ്റംബർ 30 തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.

രണ്ടാഴ്ചത്തേക്ക് മാത്രം അനുവദിച്ചു കിട്ടിയ മുൻകൂർ ജാമ്യത്തില്‍ അഞ്ചുദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തിന് മുന്നില്‍ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ ഇ-മെയില്‍ മുഖേന അറിയിച്ചത്. അനുവദിച്ചു കിട്ടിയിട്ടുള്ള രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ തനിക്കെതിരായി എസ്‌ഐടി സുപ്രീംകോടതിയില്‍ റിപ്പോർട്ട് നല്‍കാനുള്ള സാധ്യത മുൻകൂട്ടി കാണുന്നുണ്ട്.

TAGS : ACTOR SIDDIQUE | HEMA COMMITTEE REPORT
SUMMARY : Actor Siddique says he is willing to appear for questioning in the rape case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *