പീഡനക്കേസ്; നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും

പീഡനക്കേസ്; നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും

കൊച്ചി: യുവനടി ഉന്നയിച്ച പീഡനപരാതിയിൽ നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും. രാവിലെ 11.30ന് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ എത്താനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്.

ഒന്നിലധികം ദിവസം തുടർച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകൾക്ക് വിധേയമാകണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ നാളെയും തുടർന്നേക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന്റെ സാഹചര്യ തെളിവുകളും പോലീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് പാടില്ലെന്ന് സുപ്രിംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുമ്പിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്.

TAGS: KERALA | SIDDIQUE
SUMMARY: Actor Siddique will appear before the Special Investigation Team today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *