നടൻ സോനു സൂദിന്റെ ഭാര്യക്ക് കാറപകടത്തിൽ ​ഗുരുതര പരുക്ക്

നടൻ സോനു സൂദിന്റെ ഭാര്യക്ക് കാറപകടത്തിൽ ​ഗുരുതര പരുക്ക്

മുംബൈ: ബോളിവുഡ് നടൻ സോനു സൂദിന്റെ ഭാര്യ സൊനാലി സൂദിന് കാറപകടത്തിൽ ​ഗുരുതര പരുക്ക്. മുംബൈ-നാ​ഗ്പൂർ ദേശീയ പാതയിൽ അർദ്ധരാത്രിയായിരുന്നു അപകടമുണ്ടായത്. സൊനാലി സഹോദരിക്കും അവരുടെ മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

സൊനാലിയാണ് കാർ ഓടിച്ചിരുന്നത്. നടൻ ഭാര്യക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ്. സൊനാലിക്കും മരുമകനുമാണ് ​ഗുരുതരമായി പരുക്കേറ്റത്. നാ​ഗ്പൂരിലെ മാക്സ് ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. അതേസമയം സൊനാലിയുടെ സഹോദരിക്ക് സാരമായ പരുക്കുകളില്ല.

TAGS: ACCIDENT | NATIONAL
SUMMARY: Actor sonu soods wife met with accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *