ഷൂട്ടിംഗിനിടയില്‍ നടൻ സൂര്യക്ക് പരുക്കേറ്റു

ഷൂട്ടിംഗിനിടയില്‍ നടൻ സൂര്യക്ക് പരുക്കേറ്റു

ചെന്നൈ: നടൻ സൂര്യയ്ക്ക് ഷൂട്ടിംഗിനിടയില്‍ തലയ്ക്ക് പരിക്കേറ്റു. സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ‘സൂര്യ 44’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതേത്തുടർന്ന് താല്‍ക്കാലികമായി നിർത്തിവച്ചു എന്നാണ് റിപ്പോർട്ട്.

അതേസമയം, താരത്തിൻ്റെ പരിക്ക് ഗുരുതരമല്ല എന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതൊരു ചെറിയ പരുക്കാണെന്ന് പറഞ്ഞ നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ ആരാധകരോട് വിഷമിക്കേണ്ടെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. ഊട്ടിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം കുറച്ചു ദിവസം വിശ്രമിക്കാൻ ആണ് താരത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.

TAGS : SURYA | FILM | SHOOTING | INJURED
SUMMARY : Actor Suriya got injured during the shooting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *