സിനിമയുമായി ബന്ധപ്പെട്ട തർക്കം; സംവിധായകന് നേരെ വെടിയുതിർത്ത നടൻ താണ്ഡവ് അറസ്റ്റിൽ

സിനിമയുമായി ബന്ധപ്പെട്ട തർക്കം; സംവിധായകന് നേരെ വെടിയുതിർത്ത നടൻ താണ്ഡവ് അറസ്റ്റിൽ

ബെംഗളൂരു: മുടങ്ങി കിടന്ന സിനിമയെ ചൊല്ലിയുള്ള തർക്കത്തിൽ സംവിധായകനെതിരെ വെടിയുതിർത്ത കന്നഡ നടൻ താണ്ഡവ് റാം അറസ്റ്റിൽ. സംവിധായകൻ ഭരത് നവുന്ദയ്ക്ക് എതിരെയാണ് താണ്ഡവ് റാം വെടിയുതിർത്തത്. ബെംഗളൂരുവിലെ മറ്റൊരു നിർമ്മാതാവിന്‍റെ ഓഫീസിൽ വെച്ചായിരുന്നു സംഭവം.

ജോഡി ഹക്കി, ഭൂമിഗേ ബന്ധ ഭഗവന്ത തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുള്ള താണ്ഡവ് റാം, ദേവനാംപ്രിയ എന്ന കന്നഡ-തെലുങ്ക് ചിത്രത്തിന് 6 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ചിത്രത്തിൽ താണ്ഡവിന് പ്രധാനവേഷമാണ് സംവിധായകൻ വാഗ്ദാനം ചെയ്തിരുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് രണ്ട് വർഷമായി നടന്നിരുന്നുവെങ്കിലും അടുത്തിടെ നിർത്തിവച്ചതിനാൽ താണ്ഡവ് റാം ഭരത്തിനോട് പണം തിരികെ ചോദിച്ചു.

എന്നാൽ വിഷയത്തെക്കുറിച്ച് ഇരുവരും നടത്തിയ ചർച്ച ഒടുവിൽ തർക്കത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് താണ്ഡവ് റാം തന്‍റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ഭരതിന് നേരെ വെടിയുതിർത്തു. ഉന്നം തെറ്റിയതിനാൽ ഭരത് തലനാഴികയ്ക്ക് രക്ഷപെടുകയായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: Actor Thandav Ram arrested trying to kill director

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *