തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടന്‍ വിജയ്

തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടന്‍ വിജയ്

തമിഴ് സൂപ്പർ സ്റ്റാർ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി. പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. പാർട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തുകയും ചെയ്തു.

ചുവപ്പും മഞ്ഞയുമാണ് പതാക നിറം. കൊടിയുടെ മധ്യത്തിലായി രണ്ട് ആനകളുടെ ചിത്രവും ഒരു പീലി വിടര്‍ത്തിയാടുന്ന മയിലിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനത്തെ 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മൂന്നൂറ് അംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാര്‍ട്ടി പതാക ഇന്ന് പുറത്തിറക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് അറിയിച്ചിരുന്നു.

TAGS : ACTOR VIJAY | POLITICS | FLAG HOISTING
SUMMARY : Actor Vijay released the flag of Tamilaka Vetri Kazhakat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *