വിമാനത്താവളത്തിൽ ബഹളം വെച്ച സംഭവം; നടൻ വിനായകന് ജാമ്യം

വിമാനത്താവളത്തിൽ ബഹളം വെച്ച സംഭവം; നടൻ വിനായകന് ജാമ്യം

ഹൈദരാബാദ്: വിമാനത്താവളത്തിൽ ബഹളം വെച്ചതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊള്ഫ്എ അറസ്റ്റ് ചെയ്ത നടൻ വിനായകന് ജാമ്യം. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഹൈദരാബാദ് ആർജിഐ എയർപോർട്ട് പോലീസാണ് കേസെടുത്തത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വിനായകൻ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു.

ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടായി. വിമാനത്താവളത്തിലെ ജീവനക്കാരുമായുണ്ടായ വാക്കുതര്‍ക്കം ഒടുവില്‍ കൈയേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്. വാക്കു തർക്കത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

അതേസമയം ഡൊമസ്റ്റിക് പാസഞ്ചർ ഏരിയയിൽ വിനായകൻ ബഹളമുണ്ടാക്കിയെന്നും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടി സൃഷ്ടിച്ചെന്നുമുള്ള പരാതിയെ തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. വിനായകൻ മദ്യലഹരിയായിരുന്നെന്നാണ് പോലീസ് വാദം.

TAGS: HYDERABAD | VINAYAKAN
SUMMARY: Actor Vinayak gets bail in case registered by Hyderabad police

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *