വിമാനത്താവളത്തിൽ ബഹളമുണ്ടാക്കി; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ

വിമാനത്താവളത്തിൽ ബഹളമുണ്ടാക്കി; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്‍ക്കമാണ് നടപടിക്ക് കാരണം. വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കാമെന്ന് വിനായകന്‍ പറഞ്ഞു.

കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കം പിന്നീട് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.

നിലവിൽ വിനായകന്‍ ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദിച്ചുവെന്നാണ് വിനായകന്റെ ആരോപണം.

TAGS: HYDERABAD | VINAYAKAN
SUMMARY: Actor Vinayakan stopped and allegedly assaulted by CISF personnel at Hyderabad airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *