‘നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു’; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

‘നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു’; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോന്‍. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് നടിയുടെ അഭിഭാഷകനാണെന്നും പരാതിയിലുണ്ട്. സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ആണ് പരാതി നല്‍കിയത്.

സെപ്റ്റംബര്‍ 13നായിരുന്നു ഭാര്യയുടെ നമ്പറില്‍ ഫോണ്‍ കോള്‍ എത്തിയത്. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുവെന്നും പരാതിയില്‍ പറയുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണ് താനെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍ വിവരങ്ങളടക്കമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മോനോനെതിരേ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ഇത് തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിൽ നടപടി വേണമെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു. കൂടാതെ ഈ വീഡിയോ പ്രചരിപ്പിക്കുന്നതിലും നടപടി വേണമെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ ആവശ്യപ്പെട്ടു.
<br>
TAGS : BALACHANDRA MENON
SUMMARY : ‘Actress and lawyer blackmailed’; Balachandra Menon filed a complaint with the DGP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *