‘അച്ഛന്റെ പ്രായമുള്ള സംവിധായകൻ ബെഡ്റൂമില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കി’; വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാര്‍

‘അച്ഛന്റെ പ്രായമുള്ള സംവിധായകൻ ബെഡ്റൂമില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കി’; വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാര്‍

മലയാള സിനിമയിലെ ഒരു സംവിധായകനില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച്‌ നടി അശ്വനി നമ്പ്യാര്‍. റൂമിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നും അച്ഛന്റെ പ്രായമുള്ള ആള്‍ തന്നോട് എന്താണ് കാണിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പ്രായമോ അറിവോ അന്നുണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു.

വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ‘അമ്മ തന്ന ധൈര്യമാണ് പിന്നീട് തനിക് പ്രചോദനമായതെന്നും അശ്വനി പറഞ്ഞു. സിനിമാക്കാര്യം ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് സംവിധായകൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും ബെഡ് റൂമിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് അശ്വനി വെളിപ്പെടുത്തുന്നത്. നേരത്തെ സിനിമയില്‍ അഭിനയിച്ച പരിചയത്തിലാണ് മുറിയിലേക്ക് ചെന്നതെന്നും അയാള്‍ക്ക് അച്ഛന്റെ പ്രായമുണ്ടായിരുന്നെന്നും അശ്വനി പറയുന്നു.

തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വിനി ഈ കാര്യങ്ങള്‍ പറഞ്ഞത്. മണിച്ചിത്രത്താഴില്‍ അല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അശ്വിനി. ധ്രുവം, ആയുഷ്കാലം, ഹിറ്റ്ലർ, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കുടുംബകോടതി തുടങ്ങി നിരവധി മലയാളം സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : ‘A director of my father’s age called me to his bedroom and sexually assaulted me’; Actress Ashwini Nambiar reveals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *