നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ സംസ്ഥാന സര്‍ക്കാര്‍, അടിസ്ഥാനരഹിതമായ കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ സംസ്ഥാന സര്‍ക്കാര്‍, അടിസ്ഥാനരഹിതമായ കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാല്‍ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകന്‍ വിസ്തരിച്ചതായി കേരളം ചൂണ്ടിക്കാട്ടി. കേസിലെ അതിജീവിതയെ ഏഴ് ദിവസമാണ് ദിലീപിന്റെ അഭിഭാഷകര്‍ വിസ്തരിച്ചതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധനായ ഡോ. സുനില്‍ എസ് പിയെ 21 ദിവസവും സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധ ദീപ എ എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകര്‍ വിസ്തരിച്ചു

വിചാരണ അട്ടിമറിക്കുന്നതിനായി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പള്‍സര്‍ സുനി അതിജീവിതയുടെ സ്വകാര്യതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ പള്‍സര്‍ സുനി സംസ്ഥാനത്തു നിന്നും മുങ്ങാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളണമെന്നും കേരളം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം, പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
<BR>
TAGS : ACTRES CASE | DILEEP
SUMMARY : Actress assault case. State govt trying to create baseless stories against Dileep in Supreme Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *