നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി

ഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷയില്‍ എതിര്‍പ്പറിയിച്ച്‌ ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്‍കി.

ആവര്‍ത്തിച്ച്‌ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതില്‍ 25000 രൂപ പിഴ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ച്ചയായി കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലക്ക് പിന്നില്‍ ആളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

വിചാരണയുടെ അന്തിമ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. ഈ വാദവും ഹൈക്കോടതി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചത്. 2017ഫെബ്രുവരിയില്‍ നിടയെ ആക്രമിച്ചതിന് ശേഷം ഫെബ്രുവരി 23 മതുല്‍ റിമാന്‍ഡിലാണ് പള്‍സര്‍ സുനി.

TAGS : ACTRES CASE | SUPREME COURT
SUMMARY : Actress assault case; Supreme Court adjourned Pulsar Suni’s bail plea till Tuesday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *