കർണാടക പോലീസിന് അഭിനന്ദനങ്ങൾ; ദർശന്റെ അറസ്റ്റിൽ പ്രതികരിച്ച് ദിവ്യ സ്പന്ദനയും രാം ഗോപാൽ വർമയും

കർണാടക പോലീസിന് അഭിനന്ദനങ്ങൾ; ദർശന്റെ അറസ്റ്റിൽ പ്രതികരിച്ച് ദിവ്യ സ്പന്ദനയും രാം ഗോപാൽ വർമയും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെ അറസ്റ്റ് ചെയ്തതിന് കർണാടക പോലീസിനെ അഭിനന്ദിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന. ദിവ്യയെ കൂടാതെ സംവിധായകൻ രാം ​ഗോപാൽ വർമയും കർണാടക പോലീസിന് അഭിനന്ദനവുമായി രംഗത്തെത്തി.

സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു നടൻ ഉൾപ്പെടെ രണ്ടുപേർകൂടി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ദർശനൊപ്പം സിനിമയിൽ അഭിനയിക്കുന്ന നടൻ പ്രദോഷ്, ദർശന്റെ അടുത്ത സഹായി നാഗരാജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ദർശന്റെ മുഴുവൻ ഇടപാടുകളും നോക്കിനടത്തിയിരുന്നയാളാണ് നാഗരാജ്. ദർശന്റെ മൈസൂരുവിലെ ഫാം ഹൗസ് നോക്കിനടത്തിയിരുന്നതും ഇയാളാണ്. ദർശനെയും നടി പവിത്രയെയും മറ്റും അറസ്റ്റുചെയ്തതോടെ നാഗരാജ് ഒളിവിൽപ്പോയിരുന്നു. അതേസമയം, കേസിൽ നടൻ പ്രദോഷിന്റെ പങ്കെന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ ചോദ്യംചെയ്യുകയാണ്. മുഖം നോക്കാതെയുള്ള പോലീസിന്റെ നടപടിയെ അംഗീകരിക്കുന്നുവെന്ന് ദിവ്യ സ്പന്ദനയും രാം ഗോപാൽ വർമയും പറഞ്ഞു.

ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ചയാണ് ദർശനയെയും സുഹൃത്തായ നടി പവിത്രയെയും കൂട്ടാളികളായ 11 പേരെയും ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയ 13 പേരുടെയും ചോദ്യംചെയ്യൽ തുടരുകയാണ്. ഒരാഴ്ചത്തേക്കാണ് ഇവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.

TAGS: DARSHAN THOOGUDEEPA| KARNATAKA POLICE
SUMMARY: Kudos to Karnataka Police; Divya Spandana and Ram Gopal Varma react to Darshan’s arrest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *