സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതി; രാഹുൽ ഈശ്വറിനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതി; രാഹുൽ ഈശ്വറിനെതിരെ കേസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്. BNS 79, ഐടി ആക്ട് 67, എന്നീ വകുപ്പുകൾ ചുമത്തിയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നില്ല.

അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് നടിക്കെതിരെ മാനനഷ്ട കേസ് നൽകുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ആദ്യ പരാതിയിൽ അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. കേസ് പരിഗണിക്കവെ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നു എന്ന നടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്തിരുന്നു. ഈ സമയത്താണ് നടിയുടെ വസ്ത്രധാരണ രീതി സംബന്ധിച്ചുള്ള രാഹുൽ ഈശ്വറിന്റെ പ്രസ്താവനകൾ വിവാദമായത്.
<BR>
TAGS : RAHUL ESHWAR
SUMMARY : Actress files case against Rahul Easwar for insulting femininity

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *