ലഹരിമരുന്ന് ഉപയോഗിച്ച കേസ്; നടി ഹേമയ്ക്ക് സോപാധിക ജാമ്യം

ലഹരിമരുന്ന് ഉപയോഗിച്ച കേസ്; നടി ഹേമയ്ക്ക് സോപാധിക ജാമ്യം

ബെംഗളൂരു: നിശാ പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ തെലുങ്ക് നടി ഹേമയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചു. പാർട്ടിയിൽ വെച്ച് ഹേമയിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് ഇവരുടെ അഭിഭാഷകൻ മഹേഷ് കിരൺ ഷെട്ടി വാദിച്ചതിനെ തുടർന്നാണ് എൻഡിപിഎസ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഹേമയുടെ വൈദ്യപരിശോധന നടത്തിയതെന്നും ഷെട്ടി ചൂണ്ടിക്കാട്ടി.

കേസിൽ ജൂൺ മൂന്നിനായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്. മെയ്‌ 19നാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിൽ വെച്ച് നിശാ പാർട്ടി നടത്തിയത്. ഡിജെകൾ, സിനിമ താരങ്ങൾ, ടെക്കികൾ എന്നിവരുൾപ്പെടെ നൂറോളം പേർ പാർട്ടിയുടെ ഭാഗമായിരുന്നു. ഇവിടെ നടന്ന റെയ്ഡിൽ നിന്നും വൻ തോതിൽ ലഹരിമരുന്ന് ശേഖരം സിസിബി പോലീസ് കണ്ടെത്തി.

തുടർന്ന് പാർട്ടിയിൽ പങ്കെടുത്ത ഹേമ ഉൾപ്പെടെയുള്ളവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചത്. എന്നാൽ, തൻ്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ഹേമ പിന്നീട് സോഷ്യൽ മീഡിയ വഴി അവകാശപ്പെട്ടു. പാർട്ടിയിൽ പങ്കെടുത്തെങ്കിലും തന്റെ അറിവോടെ ലഹരിമരുന്ന് കഴിച്ചില്ലെന്നായിരുന്നു നടിയുടെ വാദം.

TAGS: BENGALURU UPDATES| COURT
SUMMARY: Actress hema granted conditional bail in drugs case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *