രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി

രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി

കൊച്ചി: തനിക്കെതിരെ സംഘടിത കുറ്റകൃത്യത്തിനു ശ്രമിക്കുന്നതായി ആരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി. ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനും ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തി കളയാനും സൈബര്‍ ഇടത്തില്‍ ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വറെന്നും നടി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

താനും കുടുംബവും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വരാണെന്നും രാഹുല്‍ ഈശ്വര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും രാഹുല്‍ ഈശ്വറും ബോബിയുടെ പി ആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് പോസ്റ്റില്‍ പറഞ്ഞു.

രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍പ്പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവരാന്‍ മടിക്കും. അത്തരം നടപടികള്‍ ആണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നതെന്നും ഹണി റോസ് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
<BR>
TAGS : RAHUL ESHWAR | HONEY ROSE
SUMMARY : Actress Honey Rose filed a police complaint against Rahul Eshwar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *