ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചു

ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചു

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവെച്ച് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു. ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് ഖുശ്ബുവിന്റെ രാജി. ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം ഖുശ്ബുവിന്റെ രാജി സ്വീകരിച്ചു. ജൂണ്‍ 28നാണ് ഖുഷ്ബു രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഖുശ്ബുവിന് ദേശീയ വനിതാ കമ്മിഷന്‍ അംഗത്വം നല്‍കുന്നത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖുശ്ബുവിന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചെങ്കിലും ബിജെപിയില്‍ തന്നെ തുടരുമെന്നാണ് ഖുശ്ബു വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ്‌നാട് ബിജെപി നേതൃത്വത്തില്‍ മാറ്റമുണ്ടായതിന് ശേഷമാണ് ഖുശ്ബുവിന്റെ രാജി. 2020ലാണ് ഇവർ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുന്നത്. 2021ല്‍ ഖുശ്ബു ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

TAGS: KHUSHBU | RESIGNED
SUMMARY: Actor-politician Khushbu resigns from National Commission for Women

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *