നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍

നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍

ചെന്നൈ: ജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ അറസ്റ്റില്‍. അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മഹിളാ മോർച്ച മധുരയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പോലീസ് വീട്ടു തടങ്കലിലാക്കി ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാമ്പസില്‍ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്.

പള്ളിയില്‍ പോയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ക്യാമ്പസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച്‌ അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

TAGS : KHUSHBU | ARRESTED
SUMMARY : Actress Khushbu Sundar arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *