യൂട്യൂബ് വഴി മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പരാതി നല്‍കി നടി മാലാ പാര്‍വതി

യൂട്യൂബ് വഴി മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പരാതി നല്‍കി നടി മാലാ പാര്‍വതി

തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച്‌ നടി മാലാ പാര്‍വതി സൈബര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പോലീസിന് കൈമാറി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്‍റിട്ടവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. അതിലും സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നത്.

TAGS : MALA PARVATHI
SUMMARY : The footage was disseminated in a negative manner via YouTube; Actress Mala Parvathy filed a complaint

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *