നടി നൂര്‍ മാളബിക ദാസ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍

നടി നൂര്‍ മാളബിക ദാസ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍

ബോളിവുഡ് നടി നൂർ മാളബിക ദാസ് മരിച്ച നിലയില്‍. മുംബൈയിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് താരത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

മുറിയില്‍ നിന്ന് താരത്തിന്റെ മൊബൈല്‍ ഫോണും ഡയറിയും മരുന്നുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഒരാഴ്ചയായി താരം ഫ്ലാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. അസം സ്വദേശിയാണ് നൂർ. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സില്‍ എയർ ഹോസ്റ്റസായിരുന്നു. കജോള്‍ നായികയായെത്തിയ ദ് ട്രയല്‍, സിസ്‌കിയാൻ, വാക്കാമൻ, തീഖി ചട്നി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


TAGS: NOOR MALABIKA, NATIONAL
KEYWORDS: Actress Noor Malabika Das found dead in her flat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *