ജീവനക്കാരനെ തല്ലിയെന്ന പരാതിയില്‍ നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ജീവനക്കാരനെ തല്ലിയെന്ന പരാതിയില്‍ നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ചെന്നൈ: നടി പാർവതി നായർക്കെതിരെ കേസെടുത്ത് ചെന്നൈ പോലീസ്. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് നടിക്കെതിരെ കേസെടുത്തത്. 2022 ഒക്ടോബറില്‍ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച്‌ നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതി.

വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായെന്ന് കാണിച്ച്‌ 2022 ഒക്ടോബറില്‍ പാർവതി നായർ ചെന്നൈ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തന്റെ വീട്ടില്‍ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും, വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സുഭാഷ് ചന്ദ്രബോസ് എന്ന യുവവിനെ സംശയം ഉണ്ടെന്നും ആയിരുന്നു പരാതി.

പിന്നാലെ നടിയും സഹായികളും മർദിച്ചെന്ന് കാണിച്ച്‌ സുഭാഷ് പോലീസില്‍ പരാതി നല്‍കി. നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച്‌ മനസിലാക്കിയതിനു പിന്നാലെ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും സുഭാഷ് മാധ്യമങ്ങളടും പറഞ്ഞു. പരാതിയില്‍ നടപടി ഇല്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയില്‍ ഹർജി നല്‍കിയിരുന്നു.

കോടതി നിർദേശപ്രകാരമാണ് ഇപ്പോള്‍ പാർവതിക്കും ഏഴ് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നഷ്ടമായ പണം വീണ്ടെടുക്കാൻ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാർവതി പ്രതികരിച്ചു.

വീട്ടില്‍ മോഷണം നടന്നുവെന്ന് ബോധ്യമായ ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. തുടർന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു എന്നുമായിരുന്നു നടിയുടെ ആരോപണം. ദേശീയ വനിത കമ്മീഷന് അടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും പാർവതി പറഞ്ഞു.

TAGS : PARVATHI NAIR | CASE
SUMMARY : Police registered a case against actress Parvathy Nair on the complaint of beating an employee

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *