കൊലപാതക കേസ്; നടൻ ദർശന് പിന്നാലെ ചലച്ചിത്ര താരം പവിത്ര ഗൗഡയും കസ്റ്റഡിയിൽ

കൊലപാതക കേസ്; നടൻ ദർശന് പിന്നാലെ ചലച്ചിത്ര താരം പവിത്ര ഗൗഡയും കസ്റ്റഡിയിൽ

ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ ചലച്ചിത്ര താരം പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിൽ. നടനും സുഹൃത്തുമായ ദർശൻ തോഗുദീപയെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് പവിത്രയെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രേണുക സ്വാമി (33) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ദർശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്‌തത്.

പവിത്ര ഗൗഡയ്‌ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്നതിന്‍റെ പേരിലാണ് കൊലപാതകം എന്നാണ് ലഭ്യമാകുന്ന വിവരം. കസ്റ്റഡിയിലെടുത്ത നടിയെ പോലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് രേണുക സ്വാമിയെ സോമനഹള്ളിയിലെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൽ ദർശന് പങ്കുള്ളതായി തെളിഞ്ഞത്. ഇതേതുടർന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൈസൂരുവിലുള്ള ഫാം ഹൗസില്‍ നിന്നാണ് ദർശൻ തോഗുദീപയെ അറസ്റ്റ് ചെയ്‌തത്.

TAGS: BENGALURU UPDATES| ARREST| DARSHAN
SUMMARY: Actress pavitra gowda taken into custody after the arrest of darshan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *