സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യഹർജി വീണ്ടും തള്ളി

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യഹർജി വീണ്ടും തള്ളി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട നടി രന്യ റാവുവിന്റെ ജാമ്യഹർജി കോടതി തള്ളി. ബെംഗളൂരു സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സ്വർണം വാങ്ങാനായി ഹവാല ചാനലുകളെ ഉപയോഗിച്ചുവെന്ന് രന്യ സമ്മതിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ മറ്റ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ഇവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആരംഭിക്കാൻ അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്.

മാർച്ച് 3നാണ് 12.56 കോടി രൂപ വില വരുന്ന സ്വർണം കടത്തിയെന്നാരോപിച്ച് നടി രന്യ റാവു അറസ്റ്റിലാകുന്നത്. കേസിലെ രണ്ടാം പ്രതിയും രന്യയുടെ സഹായിയുമായ തരുൺ രാജും തൻറെ ജാമ്യാപേക്ഷയിൽ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം, ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് അറസ്റ്റ് ചെയ്ത വ്യാപാരി സഹിൽ ജയിൻ വഴിയാണ് രന്യ റാവു കള്ളക്കടത്ത് സ്വർണം നീക്കം ചെയ്തതെന്നാണ് വിവരം. ഇതോടെ കേസിൽ നടി ഉൾപ്പെടെ 3 പേർ അറസ്റ്റിലായിട്ടുണ്ട്. രന്യ റാവുവും തരുൺ രാജും 26 തവണ ദുബായിൽ ഒരുമിച്ച് യാത്ര ചെയ്തതായി ഡിആർഐ അഭിഭാഷകൻ മധു റാവു പറഞ്ഞു.

ഇവർ രാവിലെ പോകുകയും രാത്രിയോടെ തിരിച്ചെത്തുകയും ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിന് മുമ്പ് രന്യ തരുണിൻറെ യാത്ര ടിക്കറ്റും ബുക്ക് ചെയ്യുകയും ദുബായിൽ വച്ച് തരുൺ രന്യക്ക് സ്വർണം നൽകുകയുമായിരുന്നു.

TAGS: GOLD SMUGGLING | RANYA RAO
SUMMARY: Actress ranya rao denied bail in gold smuggling case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *