സ്വർണക്കടത്ത് കേസ്; ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങിയെന്ന് വെളിപ്പെടുത്തലുമായി രന്യ റാവു

സ്വർണക്കടത്ത് കേസ്; ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങിയെന്ന് വെളിപ്പെടുത്തലുമായി രന്യ റാവു

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങിയിരുന്നതായി നടി വെളിപ്പെടുത്തിയെന്ന് അന്വേഷണ സംഘം പറഞ്ഞു. രന്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡിആര്‍ഐക്കായി ഹാജരായ അഭിഭാഷകന്‍ മധു റാവുവാണ് കോടതിയെ ഇക്കാര്യങ്ങളറിയിച്ചത്.

ഇതിനോടകം നടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കാന്‍ നോട്ടീസ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകളുടെ വ്യാപ്തിയും നിയമ ലംഘനങ്ങളും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. മറച്ച ആദ്യവാരമാണ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് നടി അറസ്റ്റിലാകുന്നത്. രന്യ റാവുവിന്റെ ജാമ്യാപേക്ഷ നേരത്തേ കീഴ്ക്കോടതിയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയും തള്ളിയിരുന്നു. കേസില്‍ ഇഡിയും ഡിആര്‍ഐയും കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരുന്നു. രന്യയുടെ വളര്‍ത്തച്ഛനായ കര്‍ണാടക ഡിജിപി രാമചന്ദ്ര റാവുവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

TAGS: BENGALURU | GOLD SMUGGLING
SUMMARY: Actress ranya rao reveals more on gold smuggling case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *