സ്വർണക്കടത്ത് കേസ്; കടുത്ത മാനസിക സംഘർഷം നേരിടുന്നതായി നടി രന്യ

സ്വർണക്കടത്ത് കേസ്; കടുത്ത മാനസിക സംഘർഷം നേരിടുന്നതായി നടി രന്യ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി പോലീസ് കസ്റ്റഡിയിൽ കഴിയവേ കടുത്ത മാനസിക സംഘർഷം നേരിടുന്നതായി നടി രന്യ റാവു. റവന്യു ഇന്റലിജൻസ് കസ്റ്റഡിയിൽ തനിക്ക് നേരിടുന്ന അധിക്ഷേപങ്ങളും ഭീഷണിയും വളരെ അധികമാണെന്നും നടി വെളിപ്പെടുത്തി. കസ്റ്റഡിയിൽ ശാരീരിക പീഡനമുണ്ടായിട്ടുണ്ടോയെന്ന കോടതിയുടെ അന്വേഷണത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

കസ്റ്റഡിയിൽ ശാരീരികമായി യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിട്ടില്ല. എന്നാൽ, തനിക്കെതിരേ ഉയരുന്ന ഭീഷണികളും അധിക്ഷേപങ്ങളും വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കുന്നതെന്നാണ് നടി കോടതിയിൽ അറിയിച്ചത്. എന്നാൽ, റന്യയുടെ ആരോപണം റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ നിഷേധിച്ചു. അറസ്റ്റ് മുതൽ ചോദ്യം ചെയ്യൽ വരെയുള്ള എല്ലാ നടപടി ക്രമങ്ങളുടെയും കൃത്യമായ സിസിടിവി ദൃശങ്ങൾ ഉണ്ടെന്നും അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി. മുഖത്തും കണ്ണുകൾക്ക് ചുറ്റിലും ചതവ് സംഭവിച്ചത് പോലെ തോന്നിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ കേസിൽ കോടതി ഇടപെടൽ.

TAGS: BENGALURU
SUMMARY: Actress ranya ro reveals of heavy mental torture in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *